
കോഴിക്കാട്: ലോറിയിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. ബാലുശ്ശേരി – താമരശ്ശേരി റോഡിലെ കരുമലയിലാണ് അപകടം നടന്നത്. ബൈക്ക് യാത്രക്കാരനായ വേങ്ങേരി കാളാണ്ടി താഴയിൽ അഭിഷേക് (21) ആണ് മരിച്ചത്.
അഭിഷേകിന്റെ ഒപ്പം യാത്ര ചെയ്തിരുന്ന കലൂട്ടി കാരപ്പറമ്പ് സ്വദേശി അതുല്യയെ (18) ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബൈക്ക് താമരശ്ശേരി ഭാഗത്തുനിന്നും വരികയായിരുന്നു. ലോറി കല്ല് ലോഡുമായി താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് അപകടം ഉണ്ടായത്.
Bike Accident in Kozhikode; Young Man died

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Accident