
കോഴിക്കോട്: വടകര മുനിസിപ്പാലിറ്റിയിലെ അറക്കിലാട് യുവാവ് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പാണ്ട്യാട്ട് മീത്തൽ ശ്രീജേഷാണ് (44) മരിച്ചത്. അറക്കിലാട് നിർമാണത്തിലിരിക്കുന്ന വീട്ടിലാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടത്. ശ്രീജേഷിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്‍റെ ബൈക്ക് കണ്ടെത്തിയത്.
അറക്കിലാട്ടെ ഇടവഴിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു ബൈക്ക്. തുടർന്ന് പ്രദേശത്ത് തെരച്ചലിലാണ് നിർമാണത്തിലിരിക്കുന്ന വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കാർപെന്‍റർ ജോലി ചെയ്യുന്ന ശ്രീജേഷ് ഈ വീട്ടിന്റെ പ്രവൃത്തിയും ചെയ്തുവരികയായിരുന്നു. വിവരമറിഞ്ഞ് വടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
missing youth found dead in kozhikode

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Death