'ലീലയെ കൊന്നത് പീഡനശ്രമം ചെറുത്തപ്പോഴെന്ന് മൊഴി, വാഷ് കുടിച്ചതും പ്രകോപനം'; രാജൻ റിമാൻഡിൽ



കോഴിക്കോട്: കട്ടിപ്പാറ കാക്കണഞ്ചേരി ആദിവാസി കോളനിയിലെ ലീല(53)യെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സഹോദരി ഭർത്താവ് രാജനെ (50) റിമാന്‍റ് ചെയ്തു. താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത രാജനെ താമരശ്ശേരി ജെ.എഫ്.സി കോടതിയാണ് റിമാന്‍റ് ചെയ്തത്. തെളിവെടുപ്പിനായി രാജനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ലീലയുടെ മകൻ രോണുവിനെ മകനെ കൊല ചെയ്ത കേസിൽ പരോളിലിറങ്ങിയാണ് അമ്മയെയും രാജൻ കൊല ചെയ്തത്. രണ്ടാഴ്ചയോളമായി കാണാതായ ലീലയുടെ മൃതദേഹം കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഴുകിയ നിലയിൽ അമരാട് മലയിൽ കണ്ടെത്തിയത്. 
ലീലയെ കാണാതായിട്ടു ദിവസങ്ങളായിട്ടും വീട്ടുകാരോ കോളനിവാസികളോ പരാതി നൽകിയിരുന്നില്ല. കാണാതായി രണ്ടാഴ്ചക്കുശേഷം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം നിധീഷ് കല്ലുള്ളതോടിനോട് കോളനിയിലെ  ചിലർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം താമരശ്ശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. ലീലയുടേത്  കൊലപാതകമാണെന്നു വ്യക്തമായതോടെ  ബന്ധുക്കൾ ഉൾപ്പെടെയുള്ളവരെ താമരശ്ശേരി പോലീസ് ചൊവ്വാഴ്ച  കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ലീലയുടെ ഭർത്താവ് ഉൾപ്പടെ നാലു പേരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ പൊലീസും, വനം വകുപ്പ് ഉദ്യോഗസ്ഥരും , നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തുന്നത്.

രണ്ടാഴ്ച മുമ്പ് ലീലയും ഭർത്താവ് രാജഗോപാലനും സഹോദരി ഭർത്താവ് രാജനും കോളനി നിവാസിയായ ചന്തുവും വനത്തിൽ വിഭവങ്ങൾ ശേഖരിക്കാൻ പോയിരുന്നു. അഞ്ച് കിലോമീറ്റർ അകലെയുള്ള അമരാട് മലയിലെ നരിമട ഭാഗത്ത് നിന്ന് വ്യാജമദ്യം നിർമ്മാണത്തിന് ഉപയോഗിക്കുന്ന വാഷ് ഇവർ സംഘം ചേർന്ന് കുടിച്ചെന്നും തുടർന്ന് ലീലയും രാജനും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് രാജൻ ലീലയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പീഡന ശ്രമം തടയാൻ ശ്രമിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് രാജൻ നൽകിയിരിക്കുന്ന മൊഴി. 


കൊല്ലപ്പെട്ട ലീലയുടെ മകൻ രോണു എന്ന വേണുവിനെ 2019 ൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് അറസ്റ്റിലായ രാജൻ. ഈ കേസിൽ  അടുത്തിടെ രാജൻ പരോളിലിറങ്ങിയത്. കാക്കണഞ്ചേരി  കോളനിയിലെ നിരവധി ദൂരുഹ മരണങ്ങൾ നടന്നതായും ഇവയും അന്വേഷിക്കണമെന്നും  നാട്ടുകാർ ആവശ്യപ്പെട്ടു.  രോണുവിന്‍റെ മാതൃസഹോദരി ഭർത്താവ് സജീവനും രോണുവിന്‍റെ ബന്ധു സരോജിനിയും ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടിരുന്നു. ഇതിൽ രാജന് പങ്ക് ഉണ്ടോ എന്നും അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Brother-in-law remanded for tribal woman's death in kozhikode

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post