താമരശ്ശേരിയില്‍ ടൂറിസ്റ്റ് ബസ്സിന് മുകളില്‍ വിദ്യാര്‍ത്ഥികളുടെ അപകടകരമായ റീല്‍ ഷൂട്ട്താമരശ്ശേരി: താമരശ്ശേരിയില്‍ ടൂറിസ്റ്റ് ബസ്സിന് മുകളില്‍ വിദ്യാര്‍ത്ഥികളുടെ അപകടകരമായ റീല്‍ ഷൂട്ട്. അമാന സിണ്ടിക്കേറ്റ് എന്ന ടൂറിസ്റ്റ് ബസ്സിന് മുകളിലാണ് പതിനൊന്നോളം വിദ്യാര്‍ത്ഥികള്‍ അപകടകരമാം വിധത്തില്‍ യാത്ര ചെയ്ത് വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുന്നത്.
ഒരാള്‍ മുന്നിലെ ചില്ലിന് മുകളില്‍ ഇരുന്നാണ് യാത്ര ചെയ്യുന്നത്. ഒരാള്‍ ഡ്രൈവറുടെ വാതില്‍ തുറന്ന് പിടിച്ച് അതിന് മുകളില്‍ പിടിച്ചു നിന്നാണ് യാത്ര ചെയ്യുന്നത്. വലത് വശത്ത് തൂങ്ങി പിടിച്ച് നില്‍ക്കുന്നവരേയും മുകളില്‍ കയറി ഇരിക്കുന്നവരേയും വീഡിയോയില്‍ കാണാം.

ഇത്തരത്തിലുള്ള റീല്ഡസുകളാണ് ഇപ്പോള്‍ ട്രെന്റ്. എന്നാല്‍ വലിയ പ്രതിസന്ധി നേരിടുന്ന ടൂറിസ്റ്റ് ബസ് മേഖല പിടിച്ചു നില്‍ക്കാന്‍ പ്രയാസപ്പെടുമ്പോള്‍ ഇത്തരത്തിലുള്ള ആഭാസം കാണിച്ച് പണം സമ്പാധിക്കാനുള്ള ചിലരുടെ ശ്രമം ഈ മേഖലക്ക് തന്നെ വെല്ലുവിളിയാവുകയാണെന്നാണ് ടൂറിസ്റ്റ് ബസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

Dangerous reel shoot of students on top of tourist bus in Thamarassery


Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post