
ഫറോക്ക്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും വീണ യാത്രക്കാരന് ഗുരുതര പരിക്ക്. വെള്ളി രാവിലെയാണ് മംഗളൂരു- ഷൊർണൂർ റെയിൽപാതയിൽ ഫറോക്ക് റെയിൽവെ സ്റ്റേഷനും വടക്കുമ്പാട് പാലത്തിനുമിടയിൽ പുറ്റെക്കാട്ട് റെയിൽപാളത്തിനരികെ കൊല്ലം ചന്ദനത്തോപ്പ് ചാറുവിള പുത്തൻവീട് അജയകുമാറി (49) നെ കണ്ടെത്തിയത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫറോക്ക് പൊലീസ് സ്ഥലത്തെത്തി ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോൾ സംസാരിക്കാനാവാത്ത ശാരീരികാവസ്ഥയിലാണെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്‌ച വൈകീട്ട് 5.30ന് മംഗലാപുരത്തു നിന്നും തീവണ്ടിയിൽ കയറിയതായാണ് വിവരം. ഇതുപ്രകാരം രാത്രി പത്തരയോടെ തീവണ്ടിയിൽ നിന്നും വീണിരിക്കുമെന്നാണ് കരുതുന്നത്.

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.