കോഴിക്കോട്: പത്ത് വയസുള്ള രണ്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് നാൽപതു വർഷം കഠിന തടവും പത്ത് ലക്ഷം രൂപ പിഴയും ശിക്ഷ. നടുവണ്ണൂർ മലപ്പാട്ട് കരുവടിയിൽ പുഷ്പരാജനെയാണ് (63)കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടി.പി. അനിൽ ശിക്ഷിച്ചത്. രണ്ട് കേസുകളിലായി ഇരുപതു വർഷം വീതം കഠിന തടവും അഞ്ചു ലക്ഷം രൂപ വീതം പിഴയുമാണ് വിധിച്ചത്.
പോക്സോ നിയമവും ഇന്ത്യൻ ശിക്ഷാ നിയമവും പ്രകാരവുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. 2018 ലാണ് കേസിനാസ്പദ സംഭവം നടക്കുന്നത്. വീട്ടിൽ ആളില്ലാത്ത സമയത്ത് പല തവണകളായി കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു പ്രതി ചെയ്തത്. പീഡന വിവരം പുറത്തു പറഞ്ഞാൽ കൊന്നു കളയും എന്ന് പറഞ്ഞ് പ്രതി കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കുട്ടികളിൽ ഒരാൾ പിന്നീട് പീഡന വിവരം സഹോദരിയെ അറിയിക്കുകയായിരുന്നു.
ഇവരാണ് വിവരം പൊലീസിൽ അറിയിച്ചത്. ബാലുശ്ശേരി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. രണ്ട് കുട്ടികളുടെയും രക്ഷിതാക്കൾ, ചൈൽഡ് ലൈൻ പ്രവർത്തകര്‍ എന്നിവരെയടക്കം കേസില്‍ മൊഴി നല്‍കിയിരുന്നു. സർക്കിൾ ഇൻസ്പെക്ടർ ജീവൻ ജോർജ് ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ പി. ജെതിനാണ് കോടതിയിൽ ഹാജരായത്.
63 year old man gets 40 years in prison and 10 lakh fine for abusing two minor girls in Kozhikode
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.