
കോഴിക്കോട്:സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് ഇന്നു നഗരത്തിൽ ഘോഷയാത്ര നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് 5 മുതൽ നഗരത്തിൽ വടക്ക് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ മാവൂർ റോഡ് ജംക്‌ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് രാജാജി റോഡ് വഴി മാനാഞ്ചിറ ഭാഗത്തേക്ക് പോകണം.
ടൗൺഹാൾ ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ ഹെഡ് പോസ്റ്റ് ഓഫിസ് വഴി വൈഎംസിഎ ക്രോസ് റോഡ് വഴി മാവൂർ റോഡ് ജംക്‌ഷനിൽ ഇടത്തോട്ട് തിരിഞ്ഞു പോകണം. ബിഇഎം സ്കൂൾ മുൻവശത്തു നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര സിഎച്ച് ഫ്ലൈഓവർ വഴി ബീച്ചിലേക്ക് പുറപ്പെടും. ഈ സമയം ഇതു വഴി ഗതാഗതം അനുവദിക്കില്ല. ബീച്ചിൽ ലയൺസ് പാർക്ക് പരിസരം മുതൽ ആർസി റോഡ് വരെ പാർക്കിങ് നിരോധിച്ചതായും ട്രാഫിക് പൊലീസ് അറിയിച്ചു.
traffic-change

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Traffic Restriction