പൊതുകിണറിന്‍റെ ആൾമറയിൽ രാത്രി കൂട്ടുകാർക്കൊപ്പം ഇരിക്കവെ അപകടം; കൈതെറ്റി വീണ യുവാവിന്‍റെ ജീവൻ രക്ഷിക്കാനായില്ല



കോഴിക്കോട്: കിണറിന്‍റെ ആൾമറയിൽ ഇരിക്കുമ്പോൾ അബദ്ധത്തിൽ അഴമുള്ള കിണറിലേക്ക് വീണ് പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമി നാലാം പ്ലോട്ടിൽ താമസിക്കുന്ന ജിഷ്ണു ദാസ് (ബിച്ചുണ്ണി 27 ) ആണ് മരിച്ചത്. വീടിനു സമീപത്തെ പൊതുകിണറിൽ ഇരിക്കവെയാണ് അപകടമുണ്ടായത്. 
വെള്ളിയാഴ്ച രാത്രി 11  മണിയോടെ സുഹൃത്തുക്കൾക്കൊപ്പം കിണറിന്‍റെ ആൾമറയിൽ ഇരിക്കുമ്പോഴാണ് അബദ്ധത്തിൽ അഴമുള്ള കിണറിലേക്ക് വീണതെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: ലീല. സഹോദരി: ലിജിന. ശവ സംസ്കാരം ഇന്ന് വൈകീട്ട് 3 മണിക്ക് നടക്കും.

Kozhikode man unfortunate death, man fell into well and died

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post