കോഴിക്കോട് : മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി ശേഷിക്കുന്ന കടമുറികൾകൂടി ഒഴിഞ്ഞുതുടങ്ങി. രണ്ടുദിവസത്തിനുള്ളിൽ ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കി പൊതുമരമാത്ത് വകുപ്പിന് കൈമാറാൻ കഴിയുമെന്നാണ് കരുതുന്നത്.
നാല് വില്ലേജുകളിലായി 73 കടകളാണ് ഒഴിപ്പിക്കാനുണ്ടായിരുന്നത്. ഇതിന്റെയെല്ലാം വൈദ്യുതി വിച്ഛേദിച്ചു. നടക്കാവിലെ കടകൾ ഒഴിപ്പിക്കുന്നതിനെതിരേ വ്യാപാരികൾ പ്രതിഷേധിച്ചിരുന്നു. ഇവരും ഇപ്പോൾ കടകൾ ഒഴിഞ്ഞുതുടങ്ങി.
കോടതിയെ സമീപിച്ച 20 വ്യാപാരികളുടെ ഹിയറിങ്ങും കഴിഞ്ഞു. ഒഴിയാൻ ആവശ്യമായ സമയംനൽകി അടുത്ത ദിവസംമുതൽ അവർക്കും നോട്ടീസ് നൽകും. നഗരപാത വികസനപദ്ധതി തഹസിൽദാർ കെ. ഷെറീനയുടെ നേതൃത്വത്തിലാണ് ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുന്നത്. കച്ചവടക്കാർക്ക് പരമാവധി രണ്ടുലക്ഷവും തൊഴിലാളിക്ക് ആറുമാസത്തേക്കുള്ള നഷ്ടപരിഹാരമെന്ന രീതിയിൽ 36,000 രൂപയുമാണ് നൽകുന്നത്. ഭൂവുടമകൾക്കും പണംകൈമാറി.
ഭൂമിയേറ്റെടുക്കുന്നതിനായി പലപ്പോഴായി 345 കോടിയോളമാണ് പലപ്പോഴായി അനുവദിച്ചത്. 24 മീറ്റർ വീതിയിൽ 8.24 കിലോമീറ്ററാണ് റോഡ് വികസിപ്പിക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡ് വിശദപദ്ധതിരേഖ തയ്യാറാക്കിയിട്ടുണ്ട്.
Mananchira-Vellimadukunnu road will transfer the land within two days
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.