ലഹരിമരുന്ന് വിൽപന: രണ്ടു പേർ പിടിയിൽ



പന്തീരാങ്കാവ്∙ ലഹരിമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട് 2 യുവാക്കളെ ദേശീയപാത ബൈപാസിന് സമീപത്തെ ഫ്ലാറ്റിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട്  കീഴുപറമ്പ് കുളങ്ങരക്കണ്ടി  വീട്ടിൽ  അശ്വിൻരാജ് (25),  മാവൂർ  പാറമ്മൽ  സ്വപ്നം നിവാസിൽ കെ.പി. ജിതിൻ(22) എന്നിവരെയാണ് പിടികൂടിയത്.
3 ഗ്രാം എംഡിഎംഎ പിടികൂടി. ഇരുവരും പൊലീസ് നിരീക്ഷണത്തിലായിരുന്നു. പാലാഴിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്. താമസ സ്ഥലത്ത് പെട്ടെന്ന് കണ്ടെത്താനാകാത്ത രീതിയിലാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. ഇത്  ഉപയോഗിക്കാനുള്ള ഉപകരണങ്ങളും പിടികൂടി. 

ഇൻസ്പെക്ടർ എൻ. ഗണേഷ്കുമാർ, എസ്ഐ ടി.വി. ധനഞ്ജയദാസ് എന്നിവരുടെ  നേതൃത്വത്തിൽ എഎസ്ഐ ടി. പ്രബീഷ്, സീനിയർ സിവിൽ ഓഫിസർമാരായ ഇ.സബീഷ്കുമാർ, എം.രഞ്ജിത്ത്, ലൈലാബി, സിവിൽ പൊലീസ് ഓഫിസർ ടി.പി. കബിൽദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ  പിടികൂടിയത്.

drug sale two accused arrested kozhikode

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post