
കോഴിക്കോട് ∙ പുതിയ ബസ് സ്റ്റാൻഡിനു സമീപം നിർത്തിയിട്ട കാറിന്റെ ഡോർ തുറന്ന് 20,000 രൂപയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച മലപ്പുറം കൊണ്ടോട്ടി പാറക്കുളങ്ങര ജിൽഷാദിനെ (29) നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മേയ് 23 ന് രാത്രി 11.30 ന് പേരാമ്പ്ര സ്വദേശി സനൂപിന്റെ കാറിൽ നിന്നാണു കവർച്ച നടത്തിയത്.
സിസിടിവി പരിശോധിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെയുമാണ് പ്രതിയെ പിടികൂടിയത്. എസ്ഐമാരായ ബിനു മോഹൻ, ബാബു പുതുശ്ശേരി, എഎസ്ഐ രജിത, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.വി.ശ്രീകാന്ത്, സി.ഹരീഷ് കുമാർ, സി.ബബിത്ത് കുറിമണ്ണിൽ തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
theft-arrest

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.