കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വികസനം; ഊരാളുങ്കലും രംഗത്ത്



കോഴിക്കോട്∙ വിമാനത്താവള നിലവാരത്തിൽ സൗകര്യങ്ങളൊരുക്കാൻ ലക്ഷ്യമിട്ട് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കുന്ന 444.75 കോടി രൂപയുടെ വികസനപദ്ധതിയുടെ കരാർ ഏറ്റെടുക്കാൻ 7 കമ്പനികൾ രംഗത്ത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയും (യുഎൽസിസിഎസ്) ഈ പദ്ധതിയുടെ കരാറിനായി ടെൻഡർ സമർപ്പിച്ചിട്ടുണ്ട്.
റെയിൽവേയുടെ എറണാകുളം ചീഫ് എൻജിനീയർ (കൺസ്ട്രക്‌ഷൻ) ഓഫിസ് ജൂൺ 27ന് ആണ് കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ വികസന പദ്ധതിക്കായി ടെൻഡർ ക്ഷണിച്ചത്. 3 വർഷം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കാൻ കഴിവുള്ള വ്യക്തികൾക്കോ സംയുക്ത സംരംഭകർക്കോ ഓഗസ്റ്റ് 31 വരെ ടെൻഡർ സമർപ്പിക്കാൻ സമയമുണ്ട്. കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന പ്രീ ബിഡ് കോൺഫറൻസിൽ ഇതിനോടകം ടെൻഡർ സമർപ്പിച്ച കരാറുകാർ റെയിൽവേ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. തുടർന്ന് ഏതാനും കരാറുകാർ കോഴിക്കോട്ടെത്തി സ്റ്റേഷൻ പരിസരവും പദ്ധതി വിശദാംശങ്ങളും നേരിട്ടു കണ്ടു മനസ്സിലാക്കി.

അലഹാബാദ് റെയിൽവേ സ്റ്റേഷൻ 970 കോടി രൂപ ചെലവിൽ നവീകരിക്കുന്ന പദ്ധതി ഏറ്റെടുത്ത കമ്പനി ഉൾപ്പെടെ ഇതിനോടകം ടെൻഡർ സമർപ്പിച്ചവരിൽ ഉൾപ്പെടും. 2 ഘട്ടങ്ങളായാണ് കരാറുകാരെ വിലയിരുത്തുന്നത്. ടെക്നിക്കൽ ബിഡ് പരിശോധിച്ച് ഈ പ്രവൃത്തി ഏറ്റെടുക്കാനാവശ്യമായ സാങ്കേതിക യോഗ്യതയുള്ളവരെ മാത്രമേ കൊമേഴ്സ്യൽ ബിഡിലേക്ക് പരിഗണിക്കൂ. സമാനമായ 3 പദ്ധതികളെങ്കിലും ഏറ്റെടുത്തു നടപ്പാക്കിയവരെ മാത്രമാണ് പരിഗണിക്കുന്നത്. അതേസമയം സംയുക്ത സംരംഭകരെയും പരിഗണിക്കുമെന്ന സവിശേഷതയുമുണ്ട്. ഓഗസ്റ്റ് 31നു ശേഷം ടെൻഡർ തുറന്നാൽ പിന്നീട് 3 മാസത്തിനകം കരാർ ഉറപ്പിച്ചേക്കാം.

Development of Kozhikode Railway Station; Uralungalum on the scene

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post