കനത്ത മഴ : ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്കും ജലാശയങ്ങളിൽ ഇറങ്ങുന്നതിനും നിരോധനം; രാത്രി യാത്രക്ക് നിയന്ത്രണം



കോഴിക്കോട്:ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഖനന പ്രവർത്തനങ്ങൾക്കും ജലാശയങ്ങളിൽ ഇറങ്ങുന്നതിനും നിരോധനം ഏർപ്പെടുത്തി ജില്ലാ കലക്ടർ എ.ഗീത ഉത്തരവിട്ടു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലൂടെയുളള രാത്രി യാത്രക്കും നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയിൽ മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണ പ്രവർത്തനങ്ങൾ, മണൽ എടുക്കൽ എന്നിവ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെക്കണം.  
ജില്ലയിലെ വെള്ളചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൂർണ്ണമായും നിരോധിച്ചു. കൂടാതെ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോര പ്രദേശങ്ങൾ, ചുരം മേഖലകൾ എന്നിവിടങ്ങളിലേക്ക് രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെ അടിയന്തര യാത്രകൾ അല്ലാത്തവ ഒഴിവാക്കേണ്ടതാണെന്നും കലക്ടർ അറിയിച്ചു.

Heavy rain: Restrictions in the district

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post