റാ​ഗിങ്ങും സംഘർഷവും; താമരശ്ശേരി ഐഎച്ച്ആ‍ർഡിയിൽ 15 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ



കോഴിക്കോട്: താമരശ്ശേരി ഐഎച്ച്ആ‍ർഡിയിൽ ഇന്നലെ റാഗിംങിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് നടപടി. റാഗിംങ്ങിൽ പങ്കെടുടുത്ത 15 മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്തു. റാഗിങ്ങിന് ഇരയായവരുടെ പരാതിയിൽ താമരശ്ശേരി പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളാണ് പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 
അതേസമയം, സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥികൾക്കു നേരെയും പരാതി നൽകിയിട്ടുണ്ട്. കോളേജിലെ വാക്കുതർക്കത്തിന് ശേഷം പുറമെ നിന്നുള്ളവർ കയ്യേറ്റം നടത്തിയെന്നാണ് പരാതി. രണ്ടു പരാതികളിലും പൊലീസ് കേസെടുത്തു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആശുപത്രിയുടെ മുന്നിലും സംഘർഷമുണ്ടായി. തുടർന്ന് പൊലീസ് ലാത്തിവീശിയാണ് രംഗം ശാന്തമാക്കിയത്. എട്ടുപേർ്ക് പരിക്കേറ്റു. കാര്യമായി പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാഗിങ് നിരോധിച്ചിട്ടുണ്ടെങ്കിലും നിരവധി കോളേജുകളിൽ ഇപ്പോഴും റാഗിങ്ങ് നടക്കുന്നുണ്ട്.

Ragging and conflict 15 students suspended

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post