
മുക്കം: പ്രവർത്തിച്ചുകൊണ്ടിരുന്ന വാഷിംഗ് മെഷീൻ പൊട്ടിതെറിച്ചു. സമീപത്ത് ആളില്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കാരശേരി ജംഗ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടിൽ ഇന്നലെ (24-07-23)ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയായിരുന്നു സംഭവം. നാല് വർഷം പഴക്കമുള്ള ഗോദ്റജ് കമ്പനിയുടെ സെമി ഓട്ടോമാറ്റിക്ക് വാഷിംഗ് മെഷിനാണ് പൊട്ടിതെറിച്ചത്. മെഷിനും അലയ്ക്കാനിട്ട വസ്ത്രങ്ങളും സ്ഫോടനത്തിൽ ചിതറിപ്പോയി. .
വയറിൽ എലികരണ്ട് ഷോട്ട് സർക്യൂട്ടായിരിക്കാം കാരണമെന്നാണ് കെ എസ് ഇബി അധികൃതർ പറയുന്നത്. പൊട്ടിതെറിയിൽ വയറുകളും പൈപ്പുകളും നശിച്ചിട്ടുണ്ട്. പൊട്ടിതെറിയുടെ കാരണംതേടി വാഷിംഗ് മെഷീൻ കമ്പനി അധികൃതരെ ബന്ധപെടാനൊരുങ്ങുകയാണ് വീട്ടുകാർ.
The washing machine exploded

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.