കോഴിക്കോട്:മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 89 പേരാണുള്ളത്. കോഴിക്കോട് താലൂക്കില്‍ മാവൂര്‍ വില്ലേജില്‍ കച്ചേരിക്കുന്ന് സാംസ്‌കാരിക നിലയത്തിൽ ആരംഭിച്ച ക്യാമ്പില്‍ രണ്ട് കുടുംബത്തില്‍ നിന്നായി എട്ടുപേരാണുള്ളത്. താമരശ്ശേരി താലൂക്കില്‍ കോടഞ്ചേരി വില്ലേജില്‍ ചെമ്പുകടവ് ഗവ ജി.യു.പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ 27 കുടുംബങ്ങളാണുള്ളത്. ഇവിടെ 25 പുരുഷന്‍മാരും 28 സ്ത്രീകളും 28 കുട്ടികളും ഉള്‍പ്പെടെ ആകെ 81 പേരാണുള്ളത്.
ശക്തമായ മഴയില്‍ കൊയിലാണ്ടി താലൂക്കിലെ ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. മൂടാടി, കൊഴുക്കല്ലൂര്‍, കീഴരിയൂര്‍ വില്ലേജുകളിലെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്. വടകര താലൂക്കില്‍ 33 വീടുകള്‍ ഭാഗികമായി തകര്‍ന്നു. വെള്ളം കയറിയതിനെ തുടര്‍ന്ന് നാദാപുരം വില്ലേജിലെ പുതിയറ താഴക്കുനി ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന രണ്ടു കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.
Two relief camps in the Kozhikode district
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.