
കോഴിക്കോട്: സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ അതാത് സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ ഉത്തരവാദിത്വത്തിൽ സൂക്ഷിച്ചിട്ടുള്ള എൻ ഡി പി എസ് ആക്ട് കേസിൽ ഉൾപ്പെട്ട എട്ട് വാഹനങ്ങളുടെ ലേലം ജൂലൈ 25 ന് രാവിലെ 11 മണി മുതൽ 3.30 വരെ ഓൺലൈനായി നടത്തും.
എം എസ് ടി സിയുടെ വെബ്‌സൈറ്റായ www.mstcecommerce.com മുഖേനയാണ് ലേലം ചെയ്യുക. ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ വെബ് സൈറ്റിൽ എം എസ് ടി സിയുടെ നിബന്ധനകൾക്ക് വിധേയയമായി BUYER ആയി രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2722673

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.