38.5 ലക്ഷത്തിന്റെ കുഴൽപണവുമായി രണ്ട് പേർ കൊടുവള്ളിയിൽ പോലീസിന്റെ പിടിയിൽകോഴിക്കോട്: കുഴൽപണവുമായി രണ്ട് പേർ കൊടുവള്ളിയിൽ പൊലീസിന്റെ പിടിയിൽ. കൊടുവള്ളി തലപെരുമണ്ണ തടായിൽ ഇഷാം (36), കൊടുവള്ളി ആലപ്പുറായിൽ ലത്തീഫ് (ദിലീപ് 43) എന്നിവരാണ് പിടിയിലായത്. ഇഷാമിന്റെ പക്കൽ നിന്നും 23.50 ലക്ഷം രൂപയും ലത്തീഫിന്റെ കയ്യിൽ നിന്ന് 15 ലക്ഷവുമാണ് പിടികൂടിയത്.
ഇഷാമിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ലത്തീഫിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തുടർന്ന് ലത്തീഫിന്റെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് 15 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടുന്നത്. കൊടുവള്ളി പൊലീസ് സ്റ്റേഷനിലെ സിഐ കെ.പ്രജീഷ്, എസ്ഐമാരായ സജു,ബേബി മാത്യു, സിപിഒ ശ്രീജിത്ത് തുടങ്ങിയവർ അന്വേഷണത്തിന് നേതൃത്വം നൽകി.


two arrested in Koduvally kozhikode with black money worth more than 38 lakhs

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post