നരിക്കുനി :ഗ്രാമപഞ്ചായത്തിലെ പന്നിക്കോട്ടൂർ ഗവ: ആയുർവ്വേദ ആശുപത്രിയിൽ പുതിയതായി ഒരു മെഡിക്കൽ ഓഫീസർ തസ്തിക കൂടി സർക്കാർ അനുവദിച്ചതായി ഡോ.എം.കെ.മുനീർ എം.എൽ.എ അറിയിച്ചു. ജില്ലയിലെ തന്നെ തിരക്ക് കൂടിയ സർക്കാർ ആയുർവ്വേദ ആശുപത്രിയാണ് പന്നിക്കോട്ടൂരിലേത്. ആശുപത്രിയിൽ ഒരു മെഡിക്കൽ ഓഫീസറും നാഷണൽ ആയുഷ് മിഷൻ പദ്ധതിയുടെ ഭാഗമായി താൽക്കാലികമായി അനുവദിച്ചിരുന്ന ഒരു ആയുർവേദ ഡോക്ടറുമായിരുന്നു നിലവിലുണ്ടായിരുന്നത്. ഇത് കൂടാതെയാണ് ഒരു സ്ഥിരം തസ്തിക കൂടി അനുവദിച്ചത്.
10 കിടക്കകളുള്ള ഐ.പി.സൗകരുമാണ് ആശുപത്രിയിലുള്ളത്. സ്ഥാനക്കയറ്റം മൂലം ഒഴിവ് വന്ന സീനിയർ മെഡിക്കൽ ഓഫീസർ തസ്തികയിലും പുതിയതായി അനുവദിച്ച മെഡിക്കൽ ഓഫീസർ തസ്തികയിലും ഉടൻ നിയമനം നടത്തുന്നതിനും എൻ.എ.എം പദ്ധതിയുടെ ഭാഗമായി അനുവദിച്ചിരുന്ന ഡോക്ടറുടെ ഒഴിവ് നികത്തുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടതായും എം.എൽ.എ അറിയിച്ചു. ആശുപത്രിയുടെ ഭൗതിക സാഹചര്യം വർധിപ്പിക്കുന്നതിനുള്ള പുതിയ കെട്ടിട നിർമ്മാണത്തിൻ്റെ മാസ്റ്റർ പ്ലാൻ പൊതുമരാമത്ത് വകുപ്പ് ഡിസൈൻ വിഭാഗം തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്. ബഡ്ജറ്റിൽ തുക വകയിരുത്തിയ പ്രസ്തുത കെട്ടിട നിർമ്മാണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കി വരികയാണ്.
New medical officer post allotted in Narikuni Govt Ayurveda Hospital
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.