കോഴിക്കോട് സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് പതിനെട്ടുകാരന് ദാരുണാന്ത്യംകോഴിക്കോട്:ബസ് ബൈക്കിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് മേപ്പയൂരിലാണ് സംഭവം. ഇന്ന് രാവിലെ 10 മണിയോടെ കൊയിലാണ്ടിയിൽ നിന്ന് മേപ്പയ്യൂരേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്. മണിയൂർ പിഎച്ച്സിയിലെ എച്ച്.ഐ ആയ മാമ്പോയിൽ കുനിയിൽ വിനോദിന്റെ മകൻ അനയ് എസ് വിനോദ് (18) ആണ് മരിച്ചത്. കൊയിലാണ്ടി – മേപ്പയൂർ റോഡിൽ നരക്കോട് വെച്ചാണ് അപകടമുണ്ടായത്.
കൊയിലാണ്ടിയിൽ നിന്നും മേപ്പയ്യൂരിലേക്ക് വരുകയായിരുന്ന ബസ് നരക്കോടിന് സമീപം കുറുങ്ങോട് വെച്ച് അനയ് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ​ഗുരുതരമായി പരുക്കേറ്റ അനയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്; ഷേർളി. ഒരു സഹോദരിയുണ്ട്.

18 year old boy dies in bike accident

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post