പുതുപ്പാടി കക്കാട് ഒഴുക്കില്‍പെട്ട് യുവതി മരിച്ചുഈങ്ങാപ്പുഴ: വിനോദ സഞ്ചാരത്തിനെത്തിയ യുവതി ഒഴുക്കില്‍പെട്ട് മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം വലിയതൊടി തസ്നീം(30) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് റാഷിദിനെ രക്ഷപ്പെടുത്തി ഈങ്ങാപ്പുഴയിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


Read alsoയുവാവ് മുങ്ങി മരിച്ചു

ഈങ്ങാപ്പുഴ കക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ഇന്ന് വൈകിട്ട് മൂന്നരയാടെയായിരുന്നു അപകടം. വനപ്രദേശത്തുണ്ടായ ശക്തമായ മഴക്കിടെയുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഇരുവരും അകപ്പെടുകയായിരുന്നു. ഒഴുക്കില്‍പെട്ട റാഷിദിനെ ടുറിസ്റ്റ് ഗൈഡ് കാണുകയും രക്ഷപ്പെടുത്തുകയും ചെയ്തു. പിന്നീടാണ് യുവതിയും ഒഴുക്കില്‍പെട്ടതായി പറയുന്നത്. ഉടന്‍തന്നെ നാട്ടുകാരുടെ സഹായത്തോടെ പുഴയില്‍ തിരച്ചില്‍ നടത്തി തസ്‌നീമിനെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

റിപ്പോർട്ട്: സിദ്ദീഖ് പന്നൂർ നാട്ടുവാർത്ത

engapuzha drowning death

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post