കോഴിക്കോട് തിരുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചുകോഴിക്കോട്: കോഴിക്കോട് തിരുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. പുക ഉയരുന്നത് കണ്ട് പുറത്തേക്കിറങ്ങിയതിനാൽ കാർ ഡ്രൈവർ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. ഫയർഫോഴ്‌സും പ്രദേശത്തെ കച്ചവടക്കാരും നാട്ടുകാരും ചേർന്നാണ് തിയണച്ചത്. 
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കാർ പൂർണമായി കത്തി നശിച്ചിട്ടുണ്ട്. മോഡേർൺ സ്വദേശിയാണ് കാറിലുണ്ടായിരുന്നത്. നാട്ടുകാർ തീയണക്കാൻ ശ്രമം നടത്തിയെങ്കിലും വീണ്ടും കത്തുകയായിരുന്നു. പിന്നീട് ഫയർഫോഴ്‌സെത്തി തീ പുർണമായി അണയ്ക്കുകയായിരുന്നു.

Kozhikode Thiruvanurcar burnt down

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post