ഷോറും തകര്‍ത്ത് ആഡംബര ബൈക്ക് കടത്തിക്കൊണ്ടുപോയ പ്രതി പെട്രോള്‍ പമ്പില്‍ വെച്ച് പിടിയിലായികോഴിക്കോട്: ഷോറും തകര്‍ത്ത് ആഡംബര ബൈക്ക് കടത്തിക്കൊണ്ടുപോയ പ്രതി പെട്രോള്‍ പമ്പ് ജീവനക്കാരനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയില്‍. കുരുവട്ടൂര്‍ പറമ്പില്‍ പാറയില്‍ വീട്ടില്‍ കിരണ്‍ചന്ദ്(27) ആണ് പിടിയിലായത്. നടക്കാവ് വണ്ടിപ്പേട്ടയിലെ കെ.വി.ആര്‍. ഷോറൂമില്‍ പ്രദര്‍ശനത്തിനുവെച്ച 2,43,000 രൂപയുടെ ബൈക്കാണ് ഇയാള്‍ ചില്ലുതകര്‍ത്ത് മോഷ്ടിച്ചത്. 
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഷോറൂമിന്റെ ഗേറ്റും ഗ്ലാസും തകര്‍ത്താണ് കിരന്‍ ചന്ദ് ആഡംബര ബൈക്ക് മോഷ്ടിച്ചത്. തുടര്‍ന്ന് വടകര മൂരാട് ബ്രദേഴ്‌സിലെ പെട്രോള്‍ പമ്പില്‍ എത്തി പെട്രോള്‍ നിറക്കുകയും പണം നല്‍കാതെ പമ്പ് ജിവനക്കാരനെ മര്‍ദ്ദിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് ഓടിയ പ്രതി ലോറിക്ക് പിന്നില്‍ പിടിച്ച് കയറാന്‍ ശ്രമിച്ചെങ്കിലും പമ്പ് ജീവനക്കാര്‍ ചേര്‍ന്ന് പ്രതിയെ തടഞ്ഞുവെച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു. വടകര പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്നാണ് കോഴിക്കോട്ടെ മോഷണ വിവരം പോലീസ് അറിയുന്നത്. അക്രമത്തില്‍ പമ്പ് ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളി ധനജ്ഞയ റോയിയുടെ മൂക്കിന്റെ പാലം തകര്‍ന്നിട്ടുണ്ട്. അക്രമ സംഭവത്തില്‍ വടകര പോലീസ് കിരണ്‍ ചന്ദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ബൈക്ക് ഷോറൂമിന്റെ 60,000 രൂപ വിലവരുന്ന ചില്ലാണ് തകര്‍ത്തത്.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post