ഓണത്തിരക്കിൽ പണവും ഫോണും തട്ടിയെടുക്കുന്ന രണ്ടുപേർ പിടിയിൽകോഴിക്കോട്:ഓണത്തിരക്കിൽ നഗരത്തിൽ എത്തുന്നവരിൽനിന്ന് പണവും മൊബൈൽ ഫോണും തട്ടിയെടുക്കുന്ന സംഘത്തിലെ 2 പേരെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചീരാണിയിൽ മേച്ചേരി സനോജ് (47), പുളിക്കൽ വടക്കുംപുലാൻ വീട്ടിൽ അബ്ദുല്ല കോയ (46) എന്നിവരെയാണ് നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്. തിരക്കിനിടെ കാൽനട യാത്രക്കാരെ പിന്തുടർന്നു പണം തട്ടിയെടുക്കുകയാണ് രീതി.
മാവൂർ റോഡിൽ കാൽനട യാത്രക്കാരന്റെ പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒരാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടാം പ്രതിയെയും പിടികൂടാനായത്. ഈ സംഘത്തിലുള്ള മറ്റുള്ളവരെ കുറിച്ച് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്ഐമാരായ ബിനു മോഹൻ, ബാബു പുതുശ്ശേരി, എഎസ്ഐ ശശികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ എം.വി.ശ്രീകാന്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

theft team

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post