തൊട്ടില്‍പ്പാലത്ത് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കണ്ടെത്തിയത് വിവസ്ത്രയാക്കി കെട്ടിയിട്ട നിലയില്‍കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഇന്നലെയാണ് പെണ്‍കുട്ടിയെ കാണാതായത്. ഇന്ന് ആളൊഴിഞ്ഞ വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിലാണ് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയത്. ഈ വീട്ടില്‍ നിന്ന് എം.ഡി.എം.എ ലഹരിമരുന്നും കണ്ടെത്തിയിട്ടുണ്ട്.
പെണ്‍കുട്ടിയെ ഇന്നലെ മുതല്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പ്രതിയെ തിരിച്ചറിഞ്ഞതായും ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായും പൊലിസ് പറഞ്ഞു.

പെണ്‍കുട്ടിയെ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണ്.


Kidnapping sexual assault
Previous Post Next Post