രണ്ടാം ഗേറ്റ്‌ 5 ദിവസം അടയ്‌ക്കും; ഓണം തിരക്കിൽപ്പെടുംകോഴിക്കോട്‌:ഓണക്കാലത്ത്‌ ഗതാഗതക്കുരുക്കിന്‌ വഴിയൊരുക്കി റെയിൽവേ രണ്ടാം ഗേറ്റ്‌ അഞ്ചു ദിവസം അടച്ചിടും. 23ന്‌ പുലർച്ചെ അഞ്ചുമുതൽ 27ന്‌ വൈകിട്ട്‌ ആറുവരെയാണ്‌ അടച്ചിടുക. നവീകരണ പ്രവൃത്തിയുടെ ഭാഗമായി  സിഎച്ച്‌ മേൽപ്പാലത്തിൽ വൺവേ ഏർപ്പെടുത്തിയതിനാൽ രണ്ടാം ഗേറ്റിൽ ഗതാഗതക്കുരുക്ക്‌ രൂക്ഷമാണ്‌. ഇതിനിടയിലാണ്‌ അറ്റകുറ്റപ്പണികൾക്കായി റെയിൽവേ ഗേറ്റ്‌ അഞ്ചുദിവസം പൂർണമായി അടച്ചിടുന്നത്‌. 
ഓണക്കാലത്ത്‌ ഏറ്റവും തിരക്കുള്ള റെയിൽവേ ലെവൽക്രോസാണ്‌ രണ്ടാം ഗേറ്റിലേത്‌. മിഠായിത്തെരുവിലും മാനാഞ്ചിറയിലും എത്തുന്നവർ ആശ്രയിക്കുന്നത്‌ ഈ ഗേറ്റിനെയാണ്‌. നഗരത്തിൽനിന്ന്‌ ബീച്ച്‌ ഭാഗങ്ങളിലേക്ക്‌ കടക്കുന്നതും ഇതുവഴിയാണ്‌.

The Railway second gate will be closed for 5 days

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post