ഫറോക്ക്:അത്യാധുനിക സൗകര്യങ്ങളുമായി ഫറോക്കിൽ പുതിയ പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് സമുച്ചയം ഒരുങ്ങുന്നു. പുതിയപാലത്തിനു സമീപം ദേശീയപാതയോരത്ത് 27 സെന്റ് ഭൂമി പ്രയോജനപ്പെടുത്തി 10,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ബഹുനില കെട്ടിടം നിർമിക്കുന്നത്. 5.84 കോടി രൂപ ചെലവിട്ടു നിർമിക്കുന്ന റെസ്റ്റ് ഹൗസിൽ 3 നിലയിലായി 10 മുറികളാണ് ഒരുക്കുന്നത്.
വിഐപി മുറികൾ, സാധാരണ മുറികൾ, കോൺഫറൻസ് ഹാൾ, ഡൈനിങ് ഹാൾ, അടുക്കള, മൂത്രപ്പുര, പാർക്കിങ് തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുണ്ടാകും. ആദ്യഘട്ടം പൂർത്തിയായ കെട്ടിടം ആറു മാസം കൊണ്ടു ഉദ്ഘാടനം ചെയ്യാനാണു ലക്ഷ്യം.
ഇതിനുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്. തികച്ചും ഭിന്നശേഷി സൗഹൃദമാണ് റെസ്റ്റ് ഹൗസിന്റെ രൂപകൽപന. ബേപ്പൂർ മണ്ഡലത്തിലെ ടൂറിസം പ്രാധാന്യം കൂടി കണക്കിലെടുത്താണ് മരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസ് പുതുക്കിപ്പണിയുന്നത്. കൂടുതൽ മുറികളടങ്ങുന്ന റെസ്റ്റ് ഹൗസ് നിർമിക്കുന്നത് ദീർഘദൂര യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് ഏറെ ഉപകാരപ്രദമാകും.
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.