കോഴിക്കോട്:ചികിത്സയും വിവരങ്ങളും സമഗ്രമായി വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന ഇ -ഹെൽത്ത് സംവിധാനം വ്യാഴാഴ്‌ച ബീച്ച് ഗവ. ജനറൽ ആശുപത്രിയിൽ തുടക്കമാകും. ആദ്യ ഘട്ടമായി കാർഡിയോളജി വിഭാഗത്തിലാണ് നടപ്പാക്കുക. തുടർന്ന് മുഴുവൻ വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും.
br />
വ്യാഴാഴ്‌ച മുതൽ കാർഡിയോളജി ഒപിയിൽ വരുന്നവർ യുഎച്ച്ഐഡി ഇ–--ഹെൽത്ത് കാർഡ് കൊണ്ടുവരണം. കാർഡ് കൈവശം ഇല്ലാത്തവർ ആധാർ കാർഡും അതുമായി ബന്ധിപ്പിച്ച നമ്പറുള്ള മൊബൈൽഫോണും കൊണ്ടുവരണം. കാർഡില്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. പദ്ധതിയുടെ സുഗമമായ പ്രവർത്തനത്തിന് നിലവിലുള്ള ഒപി കൗണ്ടറിനോട് അനുബന്ധിച്ച് പ്രത്യേക കൗണ്ടർ സജ്ജീകരിച്ചു. ആശുപത്രിയിൽ പോകാതെ വീട്ടിൽ നിന്ന് ഒപി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഇ -ഹെൽത്തിലൂടെ ലഭ്യമാകും.
'E-Health' at Beach Hospital from today
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.