പെട്രോൾ പമ്പിൽ നടന്ന മോഷണത്തിൽ ട്വിസ്റ്റ്: കവർച്ച ചെയ്തത് മുക്കുപണ്ടം.കൊടുവള്ളി:പെട്രോൾ പമ്പിൽ നടന്ന മോഷണത്തിൽ ട്വിസ്റ്റ്. കവർച്ച ചെയ്തത് മുക്കുപണ്ടം. ഒറിജിനൽ മാല യുവതിയുടെ ബേഗിൽ നിന്ന് അമ്മ എടുത്തിരുന്ന വിവരം യുവതി അറിഞ്ഞിരുന്നില്ല.
മോഷ്ടാക്കളായ രണ്ട് പേരെ മണിക്കൂറുകൾക്കകം കൊടുവള്ളി പോലീസ് പിടികൂടിയിരുന്നു. ഇവരുടെ കയ്യിൽ നിന്ന് മാല കണ്ടെടുക്കുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് കണ്ടെടുത്തത് മുക്കുമാലയാണെന്ന് യുവതി പോലീസിനെ അറിയിച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് വെണ്ണക്കാടുള്ള പെട്രോൾ പമ്പ് ജീവനക്കാരിയുടെ ബേഗിൽ നിന്ന് മാലയും പണവും കവർന്നത്.സംഭവത്തിൽ പുതുപ്പാടി ഈങ്ങാപ്പുഴ നെല്ലിക്കുന്നൻ വീട്ടിൽ പി എം നൗഫലും ഈങ്ങാപ്പുഴ സ്വദേശിയായ 17 കാരനും കൊടുവള്ളി പോലീസിന്റെ പിടിയിലായിരുന്നു.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post