വടകരയിൽ 10 വയസുകാരിയെ വീട്ടിലെത്തിച്ച് പീഡനം, മിഠായിക്ക് 10 രൂപ നൽകി ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ടു, അറസ്റ്റ്വടകര: പത്ത് വയസുകാരിയെ  പീഡനത്തിന് ഇരയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ. കക്കട്ടിയിൽ സജീർ മൻസിൽ അബ്ദുൾറസാഖിനെയാണ് (61) വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കളിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇയാളുടെ ഭാര്യയും മകളും പുറത്തുപോയ നേരത്താണ് അതിക്രമം. 
പീഡനത്തെ തുടർന്ന് കരഞ്ഞ പെൺകുട്ടിക്ക് പത്ത് രൂപ കൊടുത്ത് മിഠായി വാങ്ങിക്കോളാനും ആരോടും പറയരുതെന്നു ഭീഷണിപ്പെടുത്തിയുമാണ് ഇയാൾ പറഞ്ഞയച്ചത്. പെൺകുട്ടി വീട്ടുകാരോട് പറഞ്ഞതിനു പിന്നാലെ നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വടകര പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു.

10 year old girl molested threatened vadakara

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post