ഡോക്ടറെ കാണാൻ യുവതിക്കൊപ്പം കൂട്ടുവന്നു, ആശുപത്രിയിൽ വെച്ച് മകളെ പീഡിപ്പിക്കാൻ ശ്രമം; കോഴിക്കോട് പ്രതി പിടിയിൽകോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചാണ് സംഭവം. കുട്ടിയുടെ അമ്മയെ ഡോക്ടറെ കാണിക്കാൻ കൂട്ടുപോയ ആളായിരുന്നു പ്രതി. അമ്മ പരിശോധന മുറിയിൽ കയറിയപ്പോൾ കുട്ടിയെ ഇയാളെ ഏൽപ്പിച്ചുപോകുകയായിരുന്നു. പരിശോധന മുറിക്ക് പുറത്തുവച്ചായിരുന്നു ഇയാൾ  കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്.  
സംഭവത്തിൽ ചാത്തമംഗലം സ്വദേശി ഖാദറിനെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തതു. ഇയാൾ അതിക്രമം കാണിക്കാൻ ശ്രമിക്കുന്നത് ആശുപത്രിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ കുട്ടിയുടെ വിശദമായ മൊഴിരേഖപ്പെടുത്തി. ആശുപത്രി അധികൃതരുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

സിസിടിവി ദൃശ്യങ്ങളുടെ കൂടി അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം പൊലീസ് കേസെടുത്തെങ്കിലും ഞായറാഴ്ചയാണ് ഖാദറിനെ പിടികൂടാനായത്. വിശദമായ ചോദ്യംചെയ്യലിനൊടുവിൽ  പ്രതി കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

man arrested for sexually abusing minor girl in kozhikode

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post