
കോഴിക്കോട്: വളയത്ത് 12 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. വളയം പൂവ്വംവയല്‍ എല്‍.പി. സ്‌കൂള്‍ വിദ്യാഥികളാണ് ചര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വളയം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയത്. വിദ്യാര്‍ഥികളെ ഉച്ചയോടെ വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച സ്‌കൂളില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചിരുന്നു. ഇവിടെനിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്കാണ് ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടത്. സ്‌കൂള്‍ ബസിന്‍റെ ഡ്രൈവര്‍ക്കും ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ട്. പല വീടുകളില്‍ നിന്ന് ഭക്ഷണം കൊണ്ടുവന്നാണ് സ്‌കൂളില്‍ ഭക്ഷ്യമേള നടത്തിയത്. ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
12 students fall ill due to food poisoning in kozhikode

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Poison