നരിക്കുനി : പൂനൂർറോഡിൽ ബി.എസ്.എൻ.എൽ. ഓഫീസിനുസമീപത്തെ കെട്ടിടത്തിൽ ശനിയാഴ്ച ഉച്ചയ്ക്കുശേഷം പോലീസിന്റെ സാന്നിധ്യത്തിൽ ബിവറേജ് ഔട്ട്‌ലെറ്റ് തുറന്നു. സർക്കാർ ബിവറേജ് ഔട്ട്‌ലെറ്റ് തുറന്നതിനെതിരേ നാട്ടുകാർ പഞ്ചായത്ത് പ്രസിഡന്റിന് പരാതിനൽകി. എന്നാൽ ജനവാസകേന്ദ്രത്തിൽ ബിവറേജ് തുറന്നസംഭവത്തിൽ ഭരണസമിതിക്ക് പങ്കില്ലെന്നും പുതിയ നിയമപ്രകാരം പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ലെന്നും ഭരണസമിതി യോഗം പരാതി ചർച്ചചെയ്യുമെന്നും പ്രസിഡന്റ് ജൗഹർ പൂമംഗലം പറഞ്ഞു.
ബിവറേജ് ഔട്ട്‌ലെറ്റ് മാറ്റിസ്ഥാപിക്കണം -എം.കെ. മുനീർ എം.എൽ.എ.
നരിക്കുനി : നരിക്കുനി-പൂനൂർ റോഡിൽ ജനവാസകേന്ദത്തിൽ തുടങ്ങിയ ബിവറേജ് ഔട്ട്‌ലെറ്റ് മാറ്റിസ്ഥാപിക്കണമെന്ന് എം.കെ. മുനീർ എം.എൽ.എ. വകുപ്പുമന്ത്രിയോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു.
പ്രദേശവാസികൾ പരാതി നൽകിയിരുന്നതായും ഇതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് മന്ത്രി എം.ബി. രാജേഷിന് നിവേദനം നൽകിയിരുന്നതായും എം.എൽ.എ. അറിയിച്ചു. എന്നാൽ ലഹരിമുക്ത മണ്ഡലമാക്കി കൊടുവള്ളിനിയോജക മണ്ഡലത്തെ മാറ്റാനുള്ള ജനങ്ങളുടെയും എം.എൽ.എ. യുടെയും പരിശ്രമത്തെയാണ് വകുപ്പുമന്ത്രിയും ഇടതുപക്ഷ സർക്കാരും തകിടംമറിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.