താമരശ്ശേരി: ഇന്ന് രാവിലെ മുതൽ താമരശ്ശേരി ചുരത്തിൽ അനുഭവപ്പെടുന്ന ഗതാഗത തടസ്സം കാരണം മണിക്കൂറുകളോളം ബ്ലോക്കിൽ കുടുങ്ങി വലഞ്ഞിരിക്കുകയാണ് യാത്രക്കാർ. സ്കൂൾ അവധി കാരണം വയനാട് ഭാഗത്തേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കൂടിയതിനാൽ വൈത്തിരി മുതൽ ഈങ്ങാപ്പുഴ വരെയുള്ള ഭാഗത്ത് ദേശീയപാതയിൽ വാഹന ഗതാഗതം പൂർണ്ണമായും നിലച്ചു. ഉച്ചക്ക് ഒരു മണിക്ക് ചുരം കയറിയ യാത്രാകാർ വൈകിട്ട് 6 മണിക്കാണ് ലക്കിടിയിൽ എത്തിയത്. എട്ടാം വളവിൽ ലോറി കുടുങ്ങിയതാണ് ബ്ലോക്കിന്റെ കാഠിന്യം വർദ്ധിപ്പിച്ചത്.
പൂജാ അവധി ആയതിനാൽ ബാംഗ്ലൂരിൽ നിന്നുള്ള ടൂറിസ്റ്റ് ബസ്സുകളും ഇന്ന് കൂടുതലുണ്ട്. എട്ടാം വളവിൽ കുടുങ്ങിയ ലോറി അവിടെ നിന്നും ക്രെയിൻ ഉപയോഗിച്ച് മാറ്റിയിട്ടുണ്ട്. പക്ഷേ ഗതാഗത തടസ്സം മാറിയിട്ടില്ല. നാളേയും മറ്റന്നാളും അവധി ആയതിനാൽ ഈ ബ്ലോക്ക് നാളേയും പ്രതീക്ഷിക്കാം. ചുരം വഴിയുള്ള അത്യാവശ്യ യാത്രക്കാർ ജാഗ്രത പാലിക്കുക. രാവിലെ മുതൽ തന്നെ ഹൈവേ പോലീസ്, ചുരം സംരക്ഷണ സമിതി പ്രവർത്തകർ, എൻ.ആർ.ഡി.എഫ് പ്രവർത്തകർ സജീവമായി ചുരത്തിൽ രംഗത്തുണ്ട്.
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.