കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കായിക മേളക്ക് ഇന്ന് തുടക്കുംകോഴിക്കോട് : കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കായിക മേളക്ക് ഇന്ന്  മെഡിക്കൽ കൊളെജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ തുടക്കമാവും. അത് ലറ്റിക്സ്, അക്വാട്ടിക്, ഗെയിംസ് മത്സരങ്ങളാണ് കോഴിക്കോട്  റവന്യു ജില്ലാ സ്കൂൾ കായിക മേളയിൽ സംഘടിപ്പിക്കുന്നത്.  അത്ലറ്റിക്സ്  മത്സരങ്ങളാണ് 2023ഒക്ടോബർ 12 മുതൽ 14വരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്‌മാൻ   സ്റ്റേഡിയത്തിൽ വെച്ച്  നടത്തപ്പെടുന്നത്. 17 സബ്ജില്ലയിൽ നിന്നുമായി 3500 കുട്ടികളും അധ്യാപകരും രക്ഷിതാക്കളും  ഒഫീഷ്യൽസും പങ്കെടുക്കും. ആറ് വിഭാഗങ്ങളിലായി102 മത്സരഇനമാണ്നടത്തപ്പെടുന്നത് നിരവധി ദേശിയ താരങ്ങളെ സൃഷ്ടിക്കപ്പെടുന്ന റവന്യു ജില്ലാ കായിക മേളക്ക് സംഘാടക സമിതിയുടെയും വിവിധ അധ്യാപക സംഘടനകളുടെയും നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്ന് വരുന്നത് . 

ഒക്ടോബർ 16മുതൽ 20വരെ കുന്നംകുളത്ത്  വെച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുക്കേണ്ട കോഴിക്കോട് ജില്ലാടീമിനെ ഈ ചാമ്പ്യാൻഷിപ്പിൽ നിന്നും തിരഞ്ഞെക്കുന്നതാണ്.  ഒക്ടോബർ 12 ന് കാലത്ത് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ  സി മനോജ്‌ കുമാർ പതാക ഉയർത്തുന്നടോടെ മേളക്ക് തുടക്കം കുറിക്കും. 9.30ന് കായിക മേള  ബഹു.എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ  ഉത്ഘാടനം നിർവഹിക്കപ്പെടും. ചടങ്ങിൽ  കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ പ്രസിഡൻന്റ് ശ്രീമതി ഷീജ ശശി മുഖ്യാതിഥിയാവും. ഒക്ടോബർ 14ന് വൈകിട്ട് 3.30ന്ന് നടത്തുന്ന  സമാപന  ചടങ്ങ്  കോഴിക്കോട് എം.പി ശ്രീ എം. കെ രാഘവൻ  ഉദ്ഘാടനം ചെയ്യും.  ജില്ല സ്പോർട്സ് കൗൺസിൽ  പ്രസിഡന്റ്‌ ഒ രാജഗോപാൽ വിജയികൾക്കുള്ള  ട്രോഫികൾ വിതരണം ചെയ്യും.

Kozhikode Revenue District School Sports Fair will start today

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post