മുക്കം പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ കടത്തിക്കൊണ്ടുപോയി; ആറുപേർ അറസ്റ്റിൽകോഴിക്കോട്: പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ ക്വാറി ഉടമയുടെ മകന്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. കോഴിക്കോട് മുക്കം പൊലീസ് സ്റ്റേഷനിലാണ് സംഭവം. മാര്‍ട്ടിന്‍ സെബാസ്റ്റ്യന്‍, ജയേഷ് മോഹന്‍ രാജ്, റജീഷ് മാത്യു, വേളാങ്കണ്ണ രാജി, ദീലിപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. 
ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. യുവാവിന്‍റെ മരണത്തിനിടയാക്കിയ മണ്ണുമാന്തി യന്ത്രം പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇവര്‍ കടത്തി കൊണ്ടുപോവുകയായിരുന്നു. ഇതിന് പകരം മറ്റൊരു യന്ത്രം ഇവർ സ്റ്റേഷൻ പരിസരത്ത് കൊണ്ടുവന്നിടുകയും ചെയ്തു. അത് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ആറുപേരുടേയും അറസ്റ്റ് രേഖപ്പെടുത്തുന്നത്. 

mainour was taken away from the police station Six people were arrested in kozhikode

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post