
ബാലുശ്ശേരി: കരുമലയില്‍ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം. രാത്രി എട്ടുമണിയോടെയാണ് അപകട മുണ്ടായത്. രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക് . ബാലുശ്ശേരിയില്‍ നിന്നും വീര്യമ്പ്രത്തേക്ക് പോകുന്ന ബസും, ബാലുശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് അപകടത്തില്‍ പ്പെട്ടത്.
കരുമല സ്വദേശി രഞ്ജിത്, നങ്ങോലത്ത് അഖിൽ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു,. ഹൈവെ പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.