കോരങ്ങാട് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം., നാല് പേർക്ക് പരിക്ക്താമരശ്ശേരി: കോരങ്ങാട് IHRD കോളജിന് സമീപമാണ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്.    ഓട്ടോ ഓടിച്ച ആര്യംകുളം ജബ്ബാറിനും മാതാവ് ആമിനക്കും മകൾ ആരിഫക്കും ബൈക്ക് യാത്രികനായ ഫഹീമിനുമാണ് പരിക്കേറ്റത്. ഇവരെ താമരശ്ശേരി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.  ആമിനയെയും മകൾ ആരിഫയെയും തുടർ ചികിത്സക്കായി  മെഡിക്കൽ കോളജിലേക്ക് മാറ്റി. ജബ്ബാറും കുടുംബവും ഓമശ്ശേരി സ്വകാര്യ ആശുപത്രിയിൽ നിന്നും മടങ്ങവേ ആയിരുന്നു അപകടം.
പോക്കറ്റ് റോഡിൽ നിന്നും പെട്ടന്ന് സംസ്ഥാന പാതയിലൂടെ പോകുകയായിരുന്ന ഓട്ടോയുടെ മുന്നിലേക്ക് എത്തിയ ബൈക്കിനെ വെട്ടിക്കാൻ ശ്രമിച്ചപ്പോഴാണ് ഓട്ടോ മറിഞ്ഞത്, ബൈക്കും റോഡിൽ തെന്നി വീണു. ഓട്ടോറിക്ഷക്ക് അടിയിൽപെട്ടവരെ നാട്ടുകാർ ഓടിയെത്തി ഓട്ടോ ഉയർത്തി യാണ് പുറത്തെടുത്തത്
Previous Post Next Post