പകൽ ഓട്ടോ ഡ്രൈവർ, രാത്രി സ്ത്രീകള്‍ കുളിക്കുന്നതുള്‍പ്പെടെ ഒളിഞ്ഞുനോട്ടം; യുവാവിനെ നാട്ടുകാര്‍ പിടികൂടികോഴിക്കോട്:  രാത്രികാലങ്ങളിൽ വീടുകളില്‍ ഒളിഞ്ഞു നോക്കുന്ന യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ചു. കിഴക്കോത്ത്  പന്നൂർ മേലെ പറയരുകണ്ടി മുഹമ്മദ് സാദിഖ് (34) ആണ് പിടിയിലായത്. 
രാത്രിയിൽ വീടുകളിൽ കയറി ഒളിഞ്ഞിരുന്ന് സ്ത്രീകളുടെ ഫോട്ടോ എടുക്കുകയും വീഡിയോ പകർത്തുകയുമാണ് മുഹമ്മദ് സാദിഖ് ചെയ്തിരുന്നത്. വിവാഹം നടന്ന വീടുകളിൽ രാത്രി കയറുന്നത് പതിവാണെന്നും സ്ത്രീകൾ കുളിക്കുന്നത് ഉൾപ്പെടെ നിരവധി ഫോട്ടോകൾ ഇയാളുടെ മൊബൈലിൽ നിന്ന് കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു. 

ഓട്ടോ ഡ്രൈവറായ സാദിഖ് രാത്രിയിൽ പുതപ്പുകൊണ്ട് മൂടിപ്പുതച്ചാണ് വീടുകളിൽ കയറുന്നത്. വീടുകളിൽ അശ്ലീലമെഴുതി കൊണ്ടിടുന്നതും ഇയാളുടെ പതിവാണ്. ശല്യം കാരണം സഹികെട്ട നാട്ടുകാർ സിസിടിവി പരിശോധിച്ചപ്പോഴാണ് ആളെക്കുറിച്ച്  ഏകദേശ വിവരം ലഭിക്കുന്നത്. ഇതിനു ശേഷം പ്രദേശത്തെ ഒരു വീട്ടിൽ രാത്രിയിൽ മൂടിപ്പുതച്ച് വന്നയാളെ നാട്ടുകാർ പിടിച്ചെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. 


സാദിഖാണെന്ന് സംശയം തോന്നിയ നാട്ടുകാർ ഉടൻ തന്നെ അയാളുടെ വീട്ടിൽ പോയെങ്കിലും സാദിഖ് അവിടെ ഇല്ലായിരുന്നു. മൊബൈൽ ഫോൺ സ്വിച്ച് ഓഫും ചെയ്തിരുന്നു. തുടർന്ന് നാട്ടുകാർ സാദിഖിനെ പിടികൂടി കൊടുവള്ളി പൊലീസിൽ ഏല്പിക്കുകയായിരുന്നു. രണ്ട് സ്ത്രീകളുടെ പരാതിയിൽ പൊലീസ് സാദിഖിനെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

auto driver who peeps arrested in kozhikode

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post