കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം. ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ലാസ്റ്റ് കല്ലോട് ബസ് സ്റ്റോപ്പിന് സമീപം കല്ലൂര്‍ റോഡ് ജംഗ്ഷനിലാണ് അപകടം. കടിയങ്ങാട് മുതുവണ്ണാച്ച കൊടുവള്ളി പുറത്ത് കുഞ്ഞിക്കണ്ണന്റെ ഭാര്യ വിജയ (51) ആണ് മരിച്ചത്. പേരാമ്പ്രയില്‍ നിന്ന് ഭര്‍ത്താവുമൊപ്പം സ്‌ക്കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ എതിരെ വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. കുറ്റ്യാടിയില്‍ നിന്ന് കോഴിേക്കാടിന് പോവുകയായിരുന്ന നദാഷ ബസാണ് ഇടിച്ചത്.
Read also: ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നിറങ്ങാൻ ശ്രമിച്ചു; അപകടത്തിൽ കോഴിക്കോട് സ്വദേശിയായ വൃദ്ധന്റെ കൈ അറ്റു
ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. ബസ് തട്ടി വീണ യുവതിയുടെ ദേഹത്ത്കൂടെ ബസിന്റെ പിന്‍ ചക്രം കയറി ഇറങ്ങുകയായിരുന്നു. ഇവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇടിച്ച സ്വകാര്യ ബസ് പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
perambra accident
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.