
കോഴിക്കോട്: മലപ്പുറം ചാലിയാർ പുഴയിൽ യുവാവും ബന്ധുവായ 15 കാരനും മുങ്ങിമരിച്ചു. കണ്ണാഞ്ചിരി ജൗഹർ(39), സഹോദര പുത്രൻ മുഹമ്മദ് നബ്ഹാൻ (15) എന്നിവരെയാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഫയർഫോഴ്‌സും നാട്ടുകാരും നടത്തിയ തെരച്ചിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വൈകിട്ട് ആറരയോടെ ജൗഹറും കുടുംബവും പുഴ കാണാൻ എത്തിയപ്പോഴായിരുന്നു ഇരുവരും അപകടത്തില്‍പ്പെട്ടത്. പുഴയിൽ കക്ക വാരുന്നതിനിടയിലാണ് അപകടമുണ്ടായത്. മീഞ്ചന്തയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
15 year old boy and youth drown death in chaliyar river

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.