നവകേരള സദസ്സ് : നവംബർ 24ന് പേരാമ്പ്ര നഗരത്തിൽ ഗതാഗത നിയന്ത്രണം



പേരാമ്പ്ര: മണ്ഡലതല നവകേരള സദസ്സിന്റെ ഭാഗമായി നവംബർ 24ന് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കുറ്റ്യാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മുഴുവൻ വാഹനങ്ങളും കല്ലോട് ബൈപ്പാസ് ജംഗ്ഷനിൽ നിന്നും ബൈപ്പാസ് റോഡ് വഴി കടന്നു പോകേണ്ടതാണ്. ഈ ഭാഗത്തുനിന്നും നവകേരള സദസ്സിനായി വരുന്ന എല്ലാ വാഹനങ്ങളും പേരാമ്പ്ര മാർക്കറ്റ്, മേപ്പയൂർ റോഡ് ജംഗ്ഷൻ വഴി പേരാമ്പ്ര ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപം ആളെ ഇറക്കേണ്ടതും ബസുകൾ മുന്നോട്ടുപോയി എരവട്ടൂർ മൊട്ടന്തറ റോഡ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ചേനായി റോഡ് വഴി പേരാമ്പ ബൈപ്പാസിൽ ഇടതുവശത്തായി പാർക്ക് ചെയ്യണം.
കോഴിക്കോട് ഭാഗത്തുനിന്നും കുറ്റ്യാടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കക്കാട് ബൈപ്പാസ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ബൈപ്പാസ് റോഡ് വഴി കടന്നു പോകേണം.

മേപ്പയൂർ ഭാഗത്തുനിന്നും വരുന്ന ലൈൻ ബസ്സുകൾ ഉച്ചയ്ക്ക് ഒരു മണിമുതൽ ടെലിഫോൺ എക്സ്ചേഞ്ചിനു സമീപം ആളെ ഇറക്കി തിരിച്ചു പോകേണ്ടതാണ്.  ചെറുവാഹനങ്ങൾ കോർട്ട് റോഡ് വഴി പേരാമ്പ്ര ടൗണിലേക്ക് പ്രവേശിക്കേണ്ടതാണ്.വലിയ വാഹനങ്ങൾ വാല്യക്കോട് കനാൽ റോഡ്, ചേനോളി റോഡ് വഴി പോകേണ്ടതാണ്.

ചാനിയം കടവ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മൊട്ടന്തറ ചേനായി റോഡ് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ചേനായി റോഡ് വഴി പോകേണം.

നവകേരള സദസ്സിനായി കുറ്റ്യാടി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പേരാമ്പ ടൗൺ, മേപ്പയൂർ റോഡ് ജംഗ്ഷൻ വഴിയും കോഴിക്കോടുനിന്നുള്ള വാഹനങ്ങൾ പേരാമ്പ ടൗൺ, മേപ്പയൂർ റോഡ് ജംഗ്ഷൻ വഴിയും പേരാമ്പ്ര ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപത്തെത്തി ആളെ ഇറക്കണം. മേപ്പയ്യൂർ ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങളും ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപത്ത് ആളെ ഇറക്കണം. ശേഷം ബസുകൾ മുന്നോട്ടുപോയി എരവട്ടൂർ മൊട്ടന്തറ റോഡ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ചേനായി റോഡ് വഴി പേരാമ്പ ബൈപ്പാസിൽ ഇടതുവശത്തായി പാർക്ക് ചെയ്യണം. ചാനിയം കടവ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മൊട്ടന്തറ ചേനായി റോഡ് ജംഗ്ഷനിൽ ആളെ ഇറക്കി ബെെപാസിൽ സമാനമായ രീതിയിൽ പാർക്ക് ചെയ്യണം.


നവകേരളസദസ്സിനായി വരുന്ന ഇരുചക്ര വാഹനങ്ങൾ ഹൈസ്കൂൾ റോഡിലുളള പാർക്കിംഗ് ഗ്രൗണ്ട് 1 ലും 2ലും മറ്റു ചെറു വാഹനങ്ങൾ പാർക്കിംഗ് ഗ്രൗണ്ട് 3-ൽ പാർക്ക് ചെയ്യേണ്ടതാണ്. ഉച്ചയ്ക്ക് 1.30 മണി വരെ മാത്രമേ നവകേരള സദസ്സിലേക്ക് വരുന്ന പൊതു സ്വകാര്യ വാഹനങ്ങൾക്ക് പേരാമ്പ ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. നവംബർ 24 ന് ഉച്ചക്ക് 2 മണി മുതൽ ചാനിയം കടവ് വടകര റൂട്ടിൽ ഗതാഗത ക്രമീകരണം ഉണ്ടായിരിക്കും. നവകേരള യാത്ര കടന്നുപോകുന്ന വഴിയിൽ കല്ലോട് മുതൽ പേരാമ്പ്ര മാർക്കറ്റ്, മേപ്പയ്യൂർ റോഡ് ജംഗ്ഷൻ, ഹൈസ്കൂൾ റോഡ്, എരവട്ടൂർ കനാൽമുക്ക് വരെയുള്ള ഭാഗങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിലും യാതൊരുവിധ പാർക്കിംഗും അനുവദിക്കുന്നതല്ല.

കിഴിഞ്ഞാണ്യം ക്ഷേത്രം, ശിശുമന്ദിരം റോഡ്, അഡ്വ.രാജേഷിൻറെ വീട്, എന്നിവയ്ക്ക് സമീപം പാർക്കിംഗ് സൗകര്യം ഒരുക്കുക. ബസ്സുകൾ പേരാമ്പ്ര ബൈപാസിന്റെ കിഴക്കുവശം റോഡ് മാർജിനിൽ പാർക്ക് ചെയ്യണം.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post