ഗുജാറത്തികൾ അറിഞ്ഞു മലയാളനാടിന്റെ നന്മ



തൊട്ടിൽപ്പാലം : ഗുജറാത്തിൽനിന്ന്‌ കേരളത്തിലേക്ക് വിനോദ സഞ്ചാരികളുമായെത്തിയ ബസ് പക്രംതളം ചുരം റോഡിൽ രണ്ടിടത്തായി കേടായി. ഒരു പരിചയവുമില്ലാത്ത സ്ഥലത്ത് വാഹനം േകടായതോടെ ജീവനക്കാർക്കും സഞ്ചാരികൾക്കും നാട്ടുകാരുടെ നന്മ നിറഞ്ഞകരസ്പർശം. ഇവർക്ക് ഒരു രാത്രി തങ്ങാനുള്ള സൗകര്യവും മറ്റും ചുരം സംരക്ഷണസമിതി പ്രവർത്തകർ ഒരുക്കി.
ആധുനിക സൗകര്യമുള്ള ഡബിൾ ഡക്കർ ബസിലാണ് 50 അംഗങ്ങളടങ്ങുന്ന വിനോദ സഞ്ചാരികളെത്തിയത്. ബെംഗളൂരുവിൽനിന്ന്‌ ൈമസൂരുവഴി വയനാട്ടിലെത്തിയ സംഘം വ്യാഴാഴ്ച വെകീട്ടാണ് പക്രംതളം ചുരത്തിലെത്തിയത്. ബസ് പൂതമ്പാറയിലെത്തിയപ്പോൾ ബസിന്റെ ടയറുകളിൽ നിന്നും പുകയുയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. രണ്ട് മണിക്കൂറോളം ബസ് ഓഫാക്കി എഞ്ചിൻ തണുത്തശേഷം യാത്ര തുടർന്നെങ്കിലും ഒരുകിലോമീറ്റർ പിന്നിട്ട് ചാത്തങ്കോട്ടുനടയിലെത്തിയപ്പോഴേക്കും ബസിന്റെ ഗിയർ ബോക്സുകൾ വേർപെട്ടു.

രാത്രിയായതിനാൽ വിവരമറിഞ്ഞെത്തിയ ചുരം സംരക്ഷണസമിതി പ്രവർത്തകരായ വി.പി. രാജു, ഷിബിൻ എന്നിവർ വിനോദ സഞ്ചാരികളെ തൊട്ടിൽപ്പാലത്തെത്തിച്ച ശേഷം അവിടെയുള്ള ഒരു സ്വകാര്യ സ്കൂളിൽ താമസ സൗകര്യമൊരുക്കി.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post