>

കോഴിക്കോട്: കോഴിക്കോട് സി.എച്ച് മേല്‍പ്പാലത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിന്റെ മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി.
ഒരു കുട്ടിയടക്കം അഞ്ചുപേരായിരുന്നു കാറിനകത്ത് ഉണ്ടായിരുന്നത്. കുറ്റിച്ചിറ സ്വദേശികളായ ഇവര്‍ മാങ്കാവില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു.
Read also: നഗരത്തെ ഇനി ആര് രക്ഷിക്കും ?; കെട്ടിടമില്ലാത്തതിനാൽ ബീച്ച് ഫയർ സ്റ്റേഷൻ പ്രവർത്തനം നിർത്തുന്നു
തീപിടിച്ച ഉടനെ പോലീസിനും ഫയര്‍ ഫോഴ്സിനും വിവരം അറിയിക്കുകയായിരുന്നു. ബീച്ച് സ്റ്റേഷനില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല. 2011 മോഡല്‍ ഡീസല്‍ കാറിനാണ് തീപിടിച്ചത്.
Running car catches fire in Kozhikode

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Fire