
കോഴിക്കോട് : സ്വകാര്യബസുകളിലെ എയർ ഹോൺ, ഗ്ലാസുകളിലെ സ്റ്റിക്കർ, അലങ്കാരവസ്തുക്കൾ എന്നിവയ്ക്കെതിരേ ആർ.ടി.ഒ. എൻഫോഴ്സ്‌മെന്റ് വിഭാഗം ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് പരിശോധന നടത്തി. എയർ ഹോൺ ഘടിപ്പിച്ച 31 ബസുകൾക്കെതിരേ നടപടി സ്വീകരിച്ചു. ഗ്ലാസുകളിലും ഡ്രൈവർ കാബിനിലും ഘടിപ്പിച്ച അലങ്കാരങ്ങൾ നീക്കംചെയ്യാൻ നിർദേശം നൽകി.
പിഴയിനത്തിൽ 1,17,000 രൂപ ഈടാക്കി. തലശ്ശേരി-കോഴിക്കോട് റൂട്ടിൽ ജീർണിച്ച ബോഡിയുമായി സർവീസ് നടത്തിയ ബസിന്റെ ഫിറ്റ്നസ് ആർ.ടി.ഒ. റദ്ദ് ചെയ്തു. കോഴിക്കോട്, താമരശ്ശേരി, മുക്കം, നരിക്കുനി, വടകര, പേരാമ്പ്ര സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
റോഡിൽ അടിയുണ്ടാക്കിയ ബേപ്പൂർ മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവർ ശബരീഷിന്റെ ഡ്രൈവിങ് ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. തുടർന്നും നിയമവിരുദ്ധമായ അലങ്കാരങ്ങളുമായി സർവീസ് നടത്തുന്ന ബസുകളുടെ ഫിറ്റനസ് റദ്ദ് ചെയ്യുമെന്ന് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ. ബി. ഷെഫീഖ് അറിയിച്ചു.

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.