ദേശീയപാത വികസനം: വേങ്ങേരി ജംക്‌ഷൻ ഇന്നു മുതൽ അടച്ചിടുംകോഴിക്കോട് ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി വേങ്ങേരി ജംക്‌ഷനിൽ വെഹിക്കിൾ ഓവർ പാസ് നിർമാണവുമായി ബന്ധപ്പെട്ടു കോഴിക്കോട് – ബാലുശ്ശേരി റോഡിൽ വേങ്ങേരി ജംക്‌ഷൻ ഇന്നു മുതൽ അടച്ചിടും. ബാലുശ്ശേരി, നരിക്കുനി, ചെറുകുളം ഭാഗത്തു നിന്നു കോഴിക്കോട്ടേക്ക് പോകേണ്ട വാഹനങ്ങൾ തണ്ണീർപ്പന്തൽ - മാവിളിക്കടവ് വഴി വലത്തോട്ടു തിരിഞ്ഞ് നയാര പെട്രോൾ പമ്പിനു സമീപം ബൈപാസിൽ പ്രവേശിക്കണം. തുടർന്നു വേങ്ങേരി ഭാഗത്തേക്കുള്ള സർവീസ് റോ‍ഡ് വഴി വേങ്ങേരി ജംക്‌ഷനിൽ എത്തി തടമ്പാട്ടുതാഴം വഴി നഗരത്തിലേക്കു പോകണം. 
കോഴിക്കോട് നിന്നു ബാലുശ്ശേരി, നരിക്കുനി, ചെറുകുളം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ കാരപ്പറമ്പ്, കരിക്കാംകുളം - മാവിളിക്കടവ് തണ്ണീർപ്പന്തൽ വഴി ബാലുശ്ശേരി ഭാഗത്തേക്കു പോകണം. ബാലുശ്ശേരി – നരിക്കുനി ഭാഗത്തു നിന്നു വരുന്ന ചെറിയ വാഹനങ്ങൾ മൂട്ടോളി, ചാലിൽ താഴം, പറമ്പിൽ ബസാർ, തടമ്പാട്ടുതാഴം വഴി നഗരത്തിലേക്കു പോകണം. ചെറിയ വാഹനങ്ങൾ ബാലുശ്ശേരി – നരിക്കുനി ഭാഗത്തേക്കും ഇതേ റൂട്ടിൽ യാത്ര പോകണമെന്നു ട്രാഫിക് സൗത്ത് അസി.കമ്മിഷണർ അറിയിച്ചു.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post