കൊടുവള്ളിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു, തീപിടിച്ചു; യാത്രക്കാരായ രണ്ട് യുവാക്കളും മരിച്ചുകോഴിക്കോട്: ബൈക്ക് അപകടത്തിൽ പെട്ട് രണ്ട് യുവാക്കൾ മരിച്ചു. കോഴിക്കോട് സൗത്ത് കൊടുവള്ളിയിലാണ് സംഭവം. നിയന്ത്രണം വിട്ട് ഇലക്ട്രിക് ബൈക്കിൽ ഇടിച്ച ബൈക്ക് പൂര്‍ണമായും കത്തി. യാത്രക്കാരായ രണ്ട് യുവാക്കൾക്കും അപകടത്തെ തുടര്‍ന്ന് പൊള്ളലേറ്റിരുന്നതായി വ്യക്തമായി. 
ബൈക്കും പൂര്‍ണമായും കത്തിനശിച്ചു. മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. മരിച്ച രണ്ട് പേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റതാണ് മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാൻ തടസമായത്.

bike accident two youths killed in Koduvally dead remains found 

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post