
പന്തീരാങ്കാവ്∙ വാഹനാപകടത്തിൽ കോഴിക്കോട് കുന്നത്ത് പാലം സ്വദേശിയായ വിദ്യാർഥി കോയമ്പത്തൂരിൽ മരിച്ചു. ആറു കണ്ടത്തിൽ സുധർമന്റെയും (കെഎസ്ഇബി ഓവർസിയർ, കടലുണ്ടി) രമിതയുടെയും മകന്‍ ചന്ദ്രകാന്ത് (ചന്തു – 21) ആണ് മരിച്ചത്. ജാനകി അമ്മാൾ ആർട്സ് ആൻഡ് സയൻസ് കോളജില്‍ ബിസിഎ വിദ്യാർഥിയാണ്. സഹോദരി: ദേവിക.
Tags:
Accident