പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവ്അറസ്റ്റിൽകോഴിക്കോട്:വഴിയാത്രക്കാരിയായ 13 കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ അരക്കിണർ തെക്കേ കോയ വളപ്പിൽ താമസിക്കും കപ്പക്കൽ മണ്ണടത്ത് പറമ്പ് കെ.ടി.മുഹമ്മദ് അനീസ്(24) നെ പോക്സോ കേസിൽ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. 
കഴിഞ്ഞ തിങ്കളാഴ്ച രണ്ടാം റെയിൽവേ ഗേറ്റ് ഭാഗത്തു നിന്നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. മലപ്പുറം പരപ്പനങ്ങാടിയിൽ എത്തിച്ചു പീഡിപ്പിച്ച് പിന്നീട് കോഴിക്കോട് എത്തിക്കുകയായിരുന്നു. പരാതിയിൽ ടൗൺ എസ്ഐ മുഹമ്മദ് സിയാദ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. കോടതി റിമാൻഡ് ചെയ്തു.
Previous Post Next Post