തിങ്കളാഴ്ച മുതല്‍ അറ്റകുറ്റപ്പണിക്കായി മാഹി പാലം അടയ്ക്കുംകോഴിക്കോട്: കോഴിക്കോട്- കണ്ണൂര്‍ ദേശീയപാതയിലെ മാഹിപാലം അറ്റകുറ്റപ്പണിയുടെ ഭാഗമായി 12 ദിവസം അടച്ചിടും. ഏപ്രില്‍ 29 മുതല്‍ മേയ് 10 വരെയാണ് ഇതുവഴിയുള്ള ഗാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കോഴിക്കോടുനിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വരുന്ന ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് മോന്താല്‍പാലംവഴി പോകണം. 
തലശ്ശേരിയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ചൊക്ലി-മേക്കുന്ന്- മോന്താല്‍പാലം വഴിയോ മാഹിപ്പാലത്തിന്റെ അടുത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടി വഴി മോന്താല്‍പാലം വഴിയോ പോകണം.

Mahe bridge to be closed for repair
Previous Post Next Post